ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ അഭിഷേകം ചെയ്ത നെയ്യുടെ വിൽപ്പനയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയ എടുത്ത കേസിലാണ് നടപടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് ദേവസ്വം ബെഞ്ച് നിർദേശം നൽകി. അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ക്രമക്കേട് നടത്തിയ സുനിൽകുമാർ പോറ്റിയെ സസ്‌പെൻഡ് ചെയ്തതായി ബോർഡ്‌ അറിയിച്ചു.

2025 നവംബർ 17 മുതൽ ഡിസംബർ 26 വരെയുള്ള കാലയളവിൽ മരാമത്ത് ബിൽഡിംഗിലെ കൗണ്ടറിൽ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ല എന്നാണ് ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിലുള്ളത്. ഏകദേശം 35 ലക്ഷം രൂപയോളം ഈ ചുരുങ്ങിയ കാലയളവിൽ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*