മുട്ട വെജിറ്റേറിയനോ? അതോ നോണ്‍വെജിറ്റേറിയനോ?

മുട്ട വെജിറ്റേറിയനോ, അതോ നോണ്‍വെജിറ്റേറിയനോ? ആകെ കണ്‍ഫ്യൂഷനിലായി അല്ലേ? എന്നാല്‍ തീര്‍ച്ചയായും അതിനുള്ള ഉത്തരം നിങ്ങളെ കണ്‍ഫ്യൂഷനിലാക്കും. സസ്യാഹാരം കഴിക്കുന്ന ആളുകള്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. എന്നാല്‍ സസ്യാഹാരികളായ ചിലര്‍ മറ്റ് മാംസങ്ങള്‍ ഒന്നും കഴിച്ചില്ലെങ്കിലും മുട്ട കഴിക്കും. അങ്ങനെയുള്ളവരെ ‘ ഓവോ വെജിറ്റേറിയന്‍’ എന്ന് വിളിക്കാം. അങ്ങനെയുള്ളവരെ സസ്യാഹാരിയായി കണക്കാക്കാന്‍ കഴിയില്ല എന്നാണ് പറയപ്പെടുന്നത്.

മുട്ടകള്‍ രണ്ട് തരം

മുട്ട എങ്ങനെയാണ് രണ്ട് തരത്തിലുണ്ടാകുന്നത്, എല്ലാം ഒരുപോലെയല്ലേ ഇരിക്കുന്നത് എന്നാണോ? എന്നാല്‍ അറിഞ്ഞോളൂ. മുട്ടകള്‍ രണ്ട് തരത്തിലാണുള്ളത്. ആദ്യത്തേത് ബീജസങ്കലനം നടന്ന മുട്ടയും അടുത്തത് ബീജസങ്കലനം നടക്കാത്ത മുട്ടയും. മുട്ടകള്‍ രൂപപ്പെടുന്നതിന് മുന്‍പ് കോഴികള്‍ ഇണചേരാറുണ്ട് ഇങ്ങനെ സംഭവിച്ചാല്‍ കോഴിയിടുന്ന മുട്ടകള്‍ ബീജ സങ്കലനം നടന്നവയാകും. ഇനി കോഴി ഇണചേരാതെ മുട്ടയിടുകയാണെങ്കില്‍ ആ മുട്ടകള്‍ ബീജങ്കലനം നടക്കാത്തവയാണ്. എന്നാല്‍ ഒരു മുട്ടയ്ക്കുള്ളില്‍ ഒരു കോഴിക്കുഞ്ഞ് രൂപപ്പെടണമെന്നുണ്ടെങ്കില്‍ ബീജസങ്കലനം ചെയ്ത മുട്ട ഒരു ഭ്രൂണമായി വികസിക്കണമെന്നുണ്ട്. അത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സംഭവിക്കുകയുള്ളൂ.

മുട്ടപൊട്ടിക്കുമ്പോൾ കാണപ്പെടുന്ന ചുവപ്പ് നിറം ബീജസങ്കലനത്തെയാണോ സൂചിപ്പിക്കുന്നത്?

മുട്ട പൊട്ടിക്കുമ്പോള്‍ രക്തം കണ്ടിട്ടുണ്ടോ? ജനിക്കേണ്ടിയിരുന്ന കോഴിക്കുഞ്ഞിൻ്റെ രക്തമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. പക്ഷേ ഇങ്ങനെ കണ്ടതുകൊണ്ട് മുട്ടയില്‍ ബീജസങ്കലനം നടന്നതായി അര്‍ഥമാക്കുന്നില്ല. മുട്ടയുടെ മഞ്ഞക്കരു രൂപപ്പെടുന്ന സമയത്ത് കോഴിയുടെ രക്തക്കുഴല്‍ പൊട്ടുന്നതിൻ്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. അല്ലാതെ അതിന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നതുമായി ബന്ധമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*