ഓഫീസിലേക്ക് തിരക്കു പിടിച്ചുള്ള ഓട്ടത്തിനിടെ തട്ടികൂട്ടാവുന്ന ഏറ്റവും എളുപ്പമുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് ബ്രെഡും ഓംലെറ്റും. മൊത്തത്തില്‍ ഒരു അഞ്ച്-എട്ട് മിനിറ്റില്‍ കാര്യങ്ങള്‍ കഴിയും. എന്നാല്‍ ഈ ശീലം പതിവാക്കുന്നത് നല്ലതാണോ?
നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം, ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതായത്, രാത്രി നീണ്ട ഉപവാസത്തിന് ശേഷം ശരീരത്തിന് നല്‍കുന്ന ഭക്ഷണം. അത് പോഷകസമൃദ്ധമായിരിക്കണം. മാത്രമല്ല, ഊര്‍ജ്ജം നല്‍കുന്നതുമായിരിക്കണം.
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ബ്രെഡില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. ബ്രെഡും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് പ്രോട്ടീന്‍, കാര്‍ബ്‌സ്, കൊഴുപ്പ് തുടങ്ങിയ ഒരു ദിവസം തുടങ്ങാന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.
ബ്രെഡ് തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം
പോഷകങ്ങള്‍ അടങ്ങിയ മുഴുധാന്യ ബ്രെഡ് അല്ലെങ്കില്‍ മള്‍ട്ടി ഗ്രെയ്ന്‍ ബ്രെഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കൂടുതല്‍ നേരം വയറഉ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും സഹായിക്കും. തവിടു കളയാത്ത ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ ബ്രെഡ് ഫ്രെഷ് ആയി ഉപയോഗിക്കുന്നതാണ് നല്ലത്.
എന്നാല്‍ മൈദ കൊണ്ട് ഉണ്ടാക്കുന്ന വൈറ്റ് ബ്രെഡ് ഒഴിവാക്കുന്നതാണ് നല്ലത്. ഇതില്‍ നാരുകള്‍ ഉണ്ടാകില്ല മാത്രമല്ല, വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും കാരണമാകുന്നു. ആഴ്ചയില്‍ ഏഴു മുട്ട വരെ ഒരു വ്യക്തി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠത്തില്‍ പണ്ടെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- അമിതമായ എണ്ണയോ ബട്ടറോ ചേര്‍ത്ത് ഓംലെറ്റ് ഉണ്ടാക്കുന്നത് അനാരോഗ്യകരമാണ്.
- ബ്രെഡിന്റെ ഷെല്‍ഫ് ലൈഫ് കൂട്ടുന്നതിന് അതില്‍ പ്രിസര്‍വേറ്റീവുകളും ആഡഡ് ഷുഗറും ഉയര്‍ന്ന അളവില്‍ സോഡിയവും ചേര്‍ക്കാറുണ്ട്. ഇത്തരം ബ്രെഡുകള്‍ പതിവായി ഉപയോഗിക്കുന്നത് വയറ്റില്‍ അസ്വസ്ഥ, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകാം.
- മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണമാണ്. രാവിടെ ഇവ കഴിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.



Be the first to comment