റെഡ്‌വൈന്‍ വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണോ? പുതിയ പഠനം

കുറഞ്ഞ അളവില്‍ റെഡ് വൈന്‍ കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യകരമാണെന്നാണ് പണ്ടുമുതലേ ആളുകള്‍ കരുതിയിരിക്കുന്നത്. റെഡ് വൈനിലെ ആല്‍ക്കഹോളും ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിലേക്ക് നയിക്കുന്ന കൊറോണറി ആര്‍ട്ടറി രോഗത്തെ തടയാന്‍ സഹായിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്ന കാര്യം.

എന്നാല്‍ ഈ റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദ്യമുയര്‍ത്തുകയാണ് ഒരു പുതിയ പഠനം.യുഎസിലെ കേക്ക് മെഡിസിനിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ക്ലിനിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി ആന്‍ഡ് ഹെപ്പറ്റോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1999 മുതല്‍ 2020 വരെ മദ്യം ഉപയോഗിക്കുന്നവരിലാണ് പഠനം നടത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനുളളില്‍ മദ്യപാനം മൂലമുള്ള കരള്‍രോഗം ബാധിച്ചവരെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. അമിതമായി മദ്യപിക്കുന്ന ആളുകളില്‍ കരള്‍ രോഗം വരാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

റെഡ് വൈനില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സംയുക്തങ്ങളായ എഥനോള്‍ അടങ്ങിയിട്ടുണ്ട്. മദ്യം എപ്പോഴും ദോഷകരമാണ്. ഇത് അര്‍ബുദം, ഹൃദയസ്തംഭനം, ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന ക്രമരഹിതമായ ഹൃദയതാളം , ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കരള്‍ പാന്‍ക്രിയാസ് രോഗങ്ങള്‍, സ്‌ട്രോക്ക്, ശരീരഭാരം , പൊണ്ണത്തടി എന്നിവയ്‌ക്കെല്ലാം മദ്യം കാരണമാകും.

Be the first to comment

Leave a Reply

Your email address will not be published.


*