കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

ഐഎസ്എൽ ക്ലബ്‌ കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാൻ ആലോചന. ഹോം ഗ്രൗണ്ട് ആയ കൊച്ചി സ്റ്റേഡിയത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ആലോചന. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും.

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂർ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തിൽ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സർക്കാർ അന്വേഷിക്കണമെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം.

സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറുമായുള്ള കരാർ വ്യവസ്ഥ എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടു. ജിസിഡിഎയുമായി കരാറില്ലെന്നാണ് സ്പോൺസറുടെ വിശദീകരണം. നവീകരണത്തിന് ശേഷം അടുത്ത മാസം മുപ്പതിന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്നാണ് സ്പോൺസർ കമ്പനിയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*