സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ. ബന്ദികളുടെ മൃതദേഹം കൈമാറുന്നതിൽ ഹമാസ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വീണ്ടും ആക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടത്. ശക്തമായ നടപടി ഉണ്ടാകുമെന്ന് നെതന്യാഹു വ്യക്തമാക്കി. പ്രതിരോധ സൈനിക മേധാവികളുമായുള്ള യോഗത്തിന് ശേഷമായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം.
വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചു. ഒക്ടോബർ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ 125 തവണ കരാർ ലംഘിച്ചതായി പലസ്തീൻ ഭരണകൂടം അറിയിച്ചു. ബന്ദിയുടെ മൃതദേഹമെന്ന പേരിൽ, രണ്ട് വർഷം മുൻപ് കൈമാറിയ മൃതദേഹത്തിന്‍റെ ബാക്കി ഭാഗം കൈമാറിയതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. എന്നാൽ ഇത് ഹമാസ് നിഷേധിക്കുകയും ചെയ്തിരുന്നു.



Be the first to comment