ഇസ്രയേൽ ആക്രമണം; ലെബനോണിൽ മരണം 486 ആയി

ഇസ്രായേൽ ആക്രമണത്തിൽ ലെബനോണിലെ മരണസംഖ്യ 486 ആയി. 1,313 പേർക്ക് പരുക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനോണിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്.

തുടർച്ചയായി പത്താം ദിവസവും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുകയാണ് ഇറാൻ. ബഹ്‌റൈനിലെ സിത്റ ഐലൻഡിൽ ഉണ്ടായ അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്‌,ഖത്തർ എന്നിവിടങ്ങളിൽലും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഇന്ത്യക്കാർ മരിച്ചതായുള്ള റിപ്പോർട്ടുകൾ സൗദിയിലെ ഇന്ത്യൻ എംബസി തള്ളി.

യുഎഇയിൽ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിളാണ് ആക്രമണം ഉണ്ടായത്. ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോൺ ആക്രമിക്കപ്പെടുന്നത്. യുഎഇക്ക് എതിരെ ഇന്ന് ഇറാൻ തൊടുത്തത് 18 ഡ്രോണുകളും 15 മിസൈലുകളുമാണ്. യുഎഇയിൽ ആകെ പരുക്കേറ്റവരുടെ എണ്ണം 117 ആയി. സൗദിയിൽ റിയാദ്, ഷൈബാ എണ്ണപ്പാടം, പ്രിൻസ് സുൽത്താൻ എയർബേസ്, അൽജൌഫ് എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*