ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു. ഡല്‍ഹി ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് ഈ വര്‍ഷം അവസാനത്തോടെ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ നെതന്യാഹു ഈ വര്‍ഷം ഇന്ത്യയില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം അടുത്ത വര്‍ഷം പുതിയ തീയതി തീരുമാനിക്കുമെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ഈ വര്‍ഷം നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നത് ഇത് മൂന്നാം തവണയാണ്.
ഇത് മൂന്നാം തവണയാണ് ഇസ്രയേലി പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വെക്കുന്നത്. ഏപ്രിലിലും സെപ്റ്റംബറിലും ഇത്തരത്തില്‍ യാത്ര മാറ്റിവച്ചിരുന്നു. ലോകമെമ്പാടും തന്റെ സ്വീകാര്യത ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമമായി നെതന്യാഹുവിന്റെ സന്ദര്‍ശനം ഇസ്രായേല്‍ വിലയിരുത്തിയിരുന്നു. ജൂലൈയില്‍, നെതന്യാഹുവിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രധാനമന്ത്രി മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ സ്ഥാപിച്ചിരുന്നു.2013 ജനുവരിയിലാണ് നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചത്. 2017ല്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു.



Be the first to comment