
കോട്ടയം: പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ. അപ്പയുടെ പതിമൂന്നാം വിജയമായിട്ടാണ് ഇത് കണക്കാക്കുന്നത്. അപ്പയെ സ്നേഹിക്കുന്ന പുതുപ്പള്ളിക്കാരുടെ വിജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തെ ഒരിക്കലും ഭംഗം വരുത്തില്ല. ഒരു വികസനത്തിന്റെ തുടർച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. അപ്പ കരുതലുമായി ഉണ്ടായിരുന്നു. ഇനി ഞാനും ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിച്ചു. വോട്ട് ചെയ്തവരും ചെയ്യാത്തവരും സമൻമാരാണ്. പുതുപ്പള്ളിയുടെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. കഴിഞ്ഞ വർഷങ്ങളിൽ അപ്പയുടെ അടുത്ത് വന്ന് പ്രശ്നങ്ങൾ പറയാൻ കയ്യെത്തുന്ന ദൂരത്ത് ഉണ്ടായിരുന്നു. അതുപോലെ ഞാനും കയ്യെത്തുന്ന ദൂരത്ത് കാണും. അതിന് പാർട്ടിയോ ജാതിയോ ഒന്നും പ്രശ്നമല്ല. ഇനി നമുക്ക് ഒന്നിച്ച് നീങ്ങാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
78, 098 വോട്ടുകൾ നേടിയാണ് ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. 36,454 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ ജയം. 2021 ൽ 9044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ 27, 410 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ ചാണ്ടി ഉമ്മന് ലഭിച്ചത്.
Be the first to comment