തിരുവനന്തപുരം: പിഎംശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നു. 27ാം തീയതി ചേരുന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനം ഉണ്ടാകുമെന്നും അക്കാര്യം സംസ്ഥാന സെക്രട്ടറി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പിഎംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് സിപിഐ മന്ത്രിമാര്‍ തീര്‍ത്ത് പറഞ്ഞതാണ്. അത്തരമൊരു പദ്ധതിയില്‍ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ എന്ന് അറിയില്ല. പത്രവാര്‍ത്ത വരുമ്പോഴാണ് പിഎംശ്രീ എംഒയു ഒപ്പിട്ട കാര്യം സിപിഐ മന്ത്രിമാര്‍ അറിയുന്നത്. രണ്ടുതവണ വിയോജിപ്പ് അറിയിക്കുകയും ഇത് കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്ന് തീര്‍ത്ത് പറഞ്ഞതുമാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മന്ത്രിസഭയില്‍ തുടരണമോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ 27ാം തീയതിയിലെ യോഗത്തില്‍ തീരുമാനമുണ്ടാകും. യുഡിഎഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.



Be the first to comment