രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തമിഴ് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്‍റെ താരപരിവേഷത്തെ കാലാനുസൃതമായി പുതുക്കി അവതരിപ്പിച്ച ചിത്രമാണ്.
സൺ പിക്ചേഴ്സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകൻ ആണ് വില്ലൻ വേഷത്തിൽ. തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ എന്നിവരാണ് മറ്റ് താരങ്ങള്‍.
Jailer's in town, it's time to activate vigilant mode! 🔒🚨#JailerOnPrime, Sept 7 pic.twitter.com/2zwoYR6MqV
— prime video IN (@PrimeVideoIN) September 2, 2023



Be the first to comment