‘ഇസ്രയേലിൽ പോയി മോദി കാണിച്ചത് ധാർമ്മിക ഭീരുത്വം, ഒരു പുരസ്കാരവും വാങ്ങി, ഇത് ലജ്ജാകരം’; ജയറാം രമേശ്

ഇറാനിലെ ഇസ്രയേൽ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്‌. മോദിയുടെ രണ്ട് നല്ല സുഹൃത്തുക്കൾ ചേർന്ന് ഒരു യുദ്ധം തുടങ്ങിയിരിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. ഇസ്രായേലിൽ പോയി മോദി കാണിച്ചത് ധാർമ്മിക ഭീരുത്വം. ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രഖ്യാപിച്ച മോദി ഒരു പുരസ്കാരവും വാങ്ങി. മോദിയുടെ ഇസ്രായേൽ സന്ദർശനം അപമാനകരം , ലജ്ജാകരം എന്നും ജയറാം രമേശ് വിമർശിച്ചു.

മോദിയുടെ സുഹൃത്തായ ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയുടെ പഴയ സുഹൃത്തായ ഇറാനെതിരെ ആക്രമണം നടത്തുന്നു. മോദി തിരിച്ചെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത് എന്ന് പവൻ ഖേര വിമർശിച്ചു . ഇസ്രായേലിനും ഇറാനും ഇടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ മോദി തന്റെ യാത്ര ഉപയോഗിക്കാത്തത് എന്തുകൊണ്ട്?. മോദി ഈ യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു.

അതേസമയം ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*