ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു

കോട്ടയം: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്ന നൂറുകണക്കിന് മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് ചങ്ങനാശ്ശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങുവാന്‍ ആകുമെന്നും എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എംപിയുടെ കുറിപ്പ്

റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലപ്രാപ്തിയായി 12081/82 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിപ്പിച്ചു.

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർത്ഥ്യമാകുന്നതോടുകൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന നൂറുകണക്കിന് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്തി അതേ ദിവസം തന്നെ മടങ്ങുവാൻ ആകും.

Be the first to comment

Leave a Reply

Your email address will not be published.


*