ജയൻ ചേർത്തല തിരുവനന്തപുരത്താണ് അവിടെ നിന്നും എത്താൻ കഴിയാത്ത സാഹചര്യമാണ്. ക്ഷണം ഉണ്ടായിരുന്നുവെന്നും ജയൻ ചേർത്തല വ്യക്തമാക്കി. കെ സി വേണുഗോപാൽ നിലവിൽ ചെന്നൈയിലാണ് ഉള്ളത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കോണ്‍ഗ്രസ് വേദിയില്‍ നടന് പ്രേംകുമാര്‍ മുഖ്യാതിഥിയാകും. ഇന്ന് വൈകിട്ട് കോട്ടയത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയില്‍ പ്രേംകുമാര്‍ പങ്കെടുക്കും. പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭൂഹങ്ങള്‍ക്കിടെയാണ് പരിപാടി.
ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരന് സച്ചിദാനന്ദന് സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയത്. എന്നിട്ടും സച്ചിദാനന്ദന് സാഹിത്യ അക്കാദമി ചെയര്മാന് സ്ഥാനത്ത് തുടരുന്നുവെന്നും പ്രേംകുമാര്‍ പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണം. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച സ്ഥലത്തുനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യതവേണമായിരുന്നു.യാത്രയയപ്പ് നല്കാന് പോലും തയ്യാറായില്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.



Be the first to comment