
ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക്. കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്
ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം കൂടി ചുമത്തി. രണ്ടാമത്തെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുന്നതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ സംഘം കേസ് സംബന്ധിച്ച് വ്യക്തതയിലേക്ക് എത്തിയത്. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും മറ്റു തെളിവുകള്‍ സെബാസ്റ്റ്യനെതിരാണ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാനും സാധിച്ചു. ഡിഎന്‍എ പരിശോധന ഫലവും ജെയ്‌നമ്മയുടെ മബൈല്‍ ഫോണ്‍ എവിടെ എന്നതിനുള്ള ഉത്തരവും മാത്രമാണ് ഇനി ലഭിക്കേണ്ടത്.
നേരത്തെ കൊലപാതവും തെളിവ് നശിപ്പിക്കലും മാത്രമാണ് സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വീണ്ടും വാങ്ങിയേക്കും. എന്നാല്‍ ഇതിന് മുന്‍പായി കഴിയുന്നത്ര തെളിവ് ശേഖരിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഡിഎന്‍എ പരിശോധന ഫലം കൂടി ലഭിച്ചാല്‍ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് എത്തുമെന്നാണ് വിവരം.
Be the first to comment