കുവൈറ്റിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേയ്സ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു. ഇതിനോടകം ഖൈസുമ (Qaisumah) വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടരുന്ന ജസീറ, ഇനി മുതല്‍ ദമ്മാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും (Dammam) പുതിയ ഓപ്പറേഷന് ബേസായി ഉള്‍പ്പെടുത്തി.
മാര്‍ച്ച് 26, 2 മുതല്‍ ദമ്മാം സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ യാത്രക്കാരുടെ സീറ്റ് ശേഷിയും കാര്‍ഗോ ശേഷിയും ഗണ്യമായി വര്‍ധിക്കും. ഇതിലൂടെ കുവൈത്തും അവിടത്തെ പ്രവാസികളും കൂടുതല്‍ കാര്യക്ഷമമായ കണക്റ്റിവിറ്റിയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയും.
ഈ ഇരട്ട ബേസുകള്‍ ഉപയോഗിച്ച് ജസീറ എയര്‍വേയ്സ് 20-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1000-ത്തിലധികം സര്‍വീസുകള്‍ നടത്തും. ഏകദേശം 2 ലക്ഷം സീറ്റുകളും 2 മില്യണ്‍ ടണ്‍ കാര്‍ഗോ ശേഷിയും കമ്പനി ഈ കാലയളവില്‍ ഒരുക്കും. നിലവിലുള്ള പ്രദേശിക സാഹചര്യങ്ങളില്‍ യാത്രയും ചരക്കു ഗതാഗതവും സുഗമമാക്കുന്നതിന് ഈ തീരുമാനം നിര്‍ണായകമാണെന്ന് കമ്പനി അറിയിച്ചു.
ഖൈസുമ വഴി എയര്‍-ടു-ലാന്‍ഡ് മോഡല്‍ അവതരിപ്പിച്ച് ആയിരക്കണക്കിന് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ജസീറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ ദമ്മാം ബേസ് കൂടി ചേര്‍ന്നതോടെ ഈ സൗകര്യം കൂടുതല്‍ ശക്തമാകു മെന്ന് , ‘ജസീറ എയര്‍വേയ്സ് സിഇഒ ബരത്തന്‍ പാസുപതി ‘ പറഞ്ഞു. കുവൈത്തിന്റെ കണക്റ്റിവിറ്റി നിലനിര്‍ത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ദമ്മാം ഉള്‍പ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണക്കും പങ്കാളികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഇപ്പോള്‍ ജസീറ എയര്‍വേയ്സ് ഈജിപ്ത്, ഇന്ത്യ, ജോര്‍ദാന്‍, പാക്കിസ്ഥാന്, ശ്രീലങ്ക, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ തുടരുന്നു.എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി കുവൈത്തിലെ മിശ്രിഫ് ഇന്റര്‍നാഷണല്‍ ഫെയര്‍ഗ്രൗണ്ട്സിലെ ടെര്‍മിനല്‍ (ഹാള്‍ നമ്പര്‍ 8) വഴി നടത്തും. ദമ്മാം സര്‍വീസുകള്‍ക്കുള്ള ബുക്കിംഗ് മാര്‍ച്ച് 25 വൈകിട്ട് 6 മണി മുതല്‍ ആരംഭിക്കും.



Be the first to comment