രാഹുലിന്റെ കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ജെബി മേത്തർ എം പി. കോൺഗ്രസ് എപ്പോഴും സ്വീകരിച്ചത് സ്ത്രീപക്ഷ നിലപാട്. എന്ത് തീരുമാനം ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കും. രാഹുലിന് സംരക്ഷണം ഒരുക്കാൻ ഒരിക്കലും കോൺഗ്രസ് ശ്രമിച്ചിട്ടില്ല. കോൺഗ്രസ് എടുക്കുന്നത് സ്ത്രീപക്ഷ നിലപാട്.
കോൺഗ്രസ് തീവ്രത അളക്കാൻ പോയിട്ടില്ല. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകും. ഈ സമയം ഈ സെക്കൻഡ് എന്ന് ഉചിതമായ സമയത്തെ പറയാൻ കഴിയില്ല. കെപിസിസി പ്രസിഡണ്ട് തീരുമാനം പറയുമെന്നും ജെബി മേത്തർ വ്യക്തമാക്കി.
അതേസമയം ബിജെപി-സിപിഎം അന്തർധാര യാഥാർത്ഥ്യമാണെന്നും ഇത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും ജെബി മേത്തർ എംപി ആരോപിച്ചു. ബ്രിട്ടാസ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു. പിഎം ശ്രീയെ എതിർക്കുന്നുവെന്നത് സിപിഐഎം കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് ധർമ്മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ജെബി മേത്തർ രംഗത്തെത്തിയത്. സിപിഐ ഇനി കാര്യങ്ങൾ വ്യക്തമാക്കട്ടെ. സിപിഐഎം അവരെ വഞ്ചിക്കുന്ന വല്യേട്ടൻ ആണ്. മന്ത്രിസഭ ഉപസമിതി ഇനിയും ചേർന്നിട്ടില്ല. അത്ര പ്രാധാന്യമേ ഉള്ളൂ. മന്ത്രിയുടെ വാക്കുകൾ ഓൺ റെക്കോർഡ് ആണ്. ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തർ പറഞ്ഞു.



Be the first to comment