മഹിളാ കോൺഗ്രസ്‌ യാത്രയുമായി ചെന്നപ്പോൾ ജനങ്ങളുടെ മനസ് വായിച്ചു, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകും: ജെബി മേത്തർ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ്  തരംഗം ഉണ്ടാകുമെന്ന് ജെബി മേത്തർ എം പി. മഹിളാ കോൺഗ്രസ്‌ യാത്രയുമായി കടന്ന് ചെന്നപ്പോൾ ജനങ്ങളുടെ മനസ് വായിച്ചത് ആണ്. മഹിള കോൺഗ്രസ്‌ സജ്ജമാണ്. LDF ദുർഭരണത്തിൽ ജനങ്ങളുടെ മനസ് മടുത്തു. ജനങ്ങൾക്ക് മനസമാധാനമായി ജീവിക്കാൻ കഴിയുന്നില്ലെന്നും അവർ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നു. ട്രെയിനിൽ പോലും അതിക്രമം. മദ്യം കേരളത്തിൽ ഒഴുക്കുന്നു. അതും അക്രമണത്തിന് പിന്നിൽ ഉണ്ട്. കേരളത്തിലെ അമ്മമാരെ അലട്ടുന്ന പ്രശ്നം ലഹരികൂടെയാണ്. LDF ഭരിക്കുന്ന കേരളത്തിൽ നർക്കോട്ടിക്സ് ഗ്ലോറിഫൈഡ് ബിസിനെസ് ആണെന്നും അവർ വിമർശിച്ചു.

സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ. മുഖ്യമന്ത്രി പെട്ടന്ന് ഒരു പ്രഖ്യാപനം നടത്തുന്നു. ഇന്നലെയാണോ പിണറായി വിജയൻ മുഖ്യമന്ത്രി ആയത്. തിരഞ്ഞെടുപ്പ് തൊട്ടടുത്ത സമയത്ത് നടത്തിയ പ്രഖ്യാപനം ജനങ്ങൾ മനസ്സിലാക്കും.

1000 രൂപ നൽകുന്നത് സ്വാഗതാർഹം ആണ്. പക്ഷേ ഇവിടെ ആയിരം രൂപ കൊണ്ട് ജീവിക്കാൻ കഴിയുമോ. 1000 രൂപയുടെ പുറത്ത് LDF ലേക്ക് എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*