9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നും ജെബി മേത്തർ ആരോപിച്ചു.
അവർക്ക് നേരിടേണ്ടി വന്നത് അനീതി. മുഖ്യമന്ത്രിയുടെ വീണാ ജോർജിന് വേണ്ടിയും ഫ്ലെക്സ് വയ്ക്കാനുള്ള ശബ്ദ സംഭാഷണം കേട്ടു. അത് അവർക്ക് നേരിടേണ്ടി വന്ന അവഹേളനം.PM ശ്രീ ഫണ്ടിനായി ഒപ്പു വെയ്ക്കുന്ന കേരളം, ആശമാരുടെ രോദനം കേൾക്കുന്നില്ലെന്നും അവർ വിമർശിച്ചു.
അതേസമയം സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതിൽ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു. ആ അർഥത്തിൽ സമരം വിജയിച്ചെന്നും ആശമാർ പറഞ്ഞു.
ആയിരം രൂപയാണ് നിലവിൽ വർധിപ്പിച്ചത്. ഇത് എത്രയോ ചെറുതാണ്. സമരം തുടരാനാണ് തീരുമാനമെന്നും ആശമാർ പറഞ്ഞു. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണെന്നും സമരം ചെയ്യുന്ന ആശമാർ പറയുന്നു.



Be the first to comment