രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ അഡ്വാൻസ്‌ഡ് 2026 (ജെഇഇ അഡ്വാൻസ്‌ഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2026 മെയ് 17 ന് പരീക്ഷ നടക്കുമെന്ന് സംഘാടക സ്ഥാപനമായ ഇന്ത്യൻ ഇൻസ്‌റ്ററ്റ്യൂട്ട് ഓഫ് ഡെക്‌നോളജി റൂർക്കി അറിയിച്ചു.
ഇന്ത്യയിലെ 221 കേന്ദ്രങ്ങളും ദുബായ്, കാഠ്‌മണ്ഡു എന്നീ രണ്ട് വിദേശ രാജ്യങ്ങളും ഉൾപ്പെടെ 223 നഗരങ്ങളിലാണ് പരീക്ഷ നടുക്കുക. എൻആർഐകൾ ഉൾപ്പെടെ ഇന്ത്യയിൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്ക് പരീക്ഷാ ഫീസിൽ മാറ്റമുണ്ടാവില്ല.
അതേസമയം വിദേശ രാജ്യങ്ങളിൽ പരീക്ഷ എഴുത്തുന്ന ഉദ്യോഗാർഥികൾക്ക് രജിസ്‌ട്രേഷൻ ഫീസ് 50 യുഎസ് ഡോളർ വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം സിലബസിലോ യോഗ്യതാ മാനദണ്ഡങ്ങളിലോ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറഞ്ഞു.
ഉദ്യോഗാർഥികളുടെ യോഗ്യത
ഇന്ത്യൻ ഇൻസ്‌റ്ററ്റ്യൂട്ട് ഓഫ് ഡെക്‌നോളജി റൂർക്കിയുടെ അറിയിപ്പ് പ്രകാരം, ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യതയിൽ മാറ്റമില്ല. ഉദ്യോഗാർഥികൾക്ക് 12-ാം ക്ലാസിൽ 75 ശതമാനം മാർക്ക് ഉണ്ടായിരിക്കണം (അല്ലെങ്കിൽ അവരുടെ ബോർഡിലെ മികച്ച 20 ശതമാനത്തിൽ ഉൾപ്പെട്ടിരിക്കണം).
ജെഇഇ മെയിൻ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, ഏകദേശം 2.5 ലക്ഷം ഉദ്യോഗാർഥികൾ ജെഇഇ അഡ്വാൻസിന് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉദ്യോഗാർഥികളുടെ വിഭാഗം തിരിച്ചുള്ള എണ്ണം
- ജനറൽ : 1,01,250
- ഒബിസി : 67,500
- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇഡബ്ല്യുഎസ്) : 25,000
- എസ്‌സി : 37,500
- പട്ടിക വർഗം : 18,750
മെറിറ്റ് ലിസ്‌റ്റിനുള്ള ഏറ്റവും കുറഞ്ഞ മാർക്ക്
ജെഇഇ അഡ്വൻസ്‌ഡ് മെറിറ്റ് പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാർക്ക് ഇന്ത്യൻ ഇൻസ്‌റ്ററ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കി പുറത്തു വിട്ട അറിയിപ്പിൽ ഉണ്ടെന്ന് കിയർ കൗൺസിലിങ് വിദഗ്‌ധൻ അമിത് അഹൂജ പറഞ്ഞു. ജനറൽ വിഭാഗത്തിലെ ഉദ്യോഗാർഥികൾ ഓരോ വിഷയത്തിലും കുറഞ്ഞത് 10 ശതമാനം മാർക്ക് വച്ച് മൊത്തം 35 ശതമാനം മാർക്ക് നേടണം. ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർ ഒരോ വിഷയത്തിനും 9 ശതമാനം എന്ന രീതിയിൽ മൊത്തം 31.5 ശതമാം മാർക്ക് നേടണം. അതേസമയം എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് ഒരു വിഷയത്തിന് 5 ശതമാനം എന്ന കണക്കിൽ മൊത്തം 17.5 ശതമാനം മാക്ക് കുറഞ്ഞത് നേടണം.



Be the first to comment