98 ദിവസം വാലിഡിറ്റിയുമായി ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് 5ജി പ്ലാന്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവായ ജിയോ 98 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമായ ഈ പ്ലാനിന് 999 രൂപയാണ് വില.

 മറ്റ് പ്ലാനുകള്‍ക്ക് സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലും ലഭിക്കുക. അണ്‍ലിമിറ്റഡ് 5ജിക്കൊപ്പം അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 100 എംഎംഎസും ലഭിക്കും. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി സ്യൂട്ട് ആപ്പുകളും ഉപയോഗിക്കാം. 5ജി കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളിലാണെങ്കില്‍ 2 ജിബി 2ജിബി പ്രതിദിന 4ജി ഡാറ്റ കമ്പനി നല്‍കുന്നുണ്ട്.

 ജിയോ വെബ്‌സൈറ്റില്‍ നിന്നും മൈ ജിയോ ആപ്പില്‍ 999 രൂപയുടെ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാം. ദീര്‍ഘകാലത്തെ വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണ് ഈ പ്ലാന്‍. അതേസമയം ഒടിടി പ്ലാനുകളോടുകൂടിയ 1049 രൂപയുടേയും 1299 രൂപയുടേയും പ്ലാനുകള്‍ ജിയോയ്ക്കുണ്ട്. 84 ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*