തുടർ ഭരണം ഉറപ്പാക്കാനുള്ള പ്രചരണങ്ങൾ ആണ് കേരളത്തിൽ നടക്കുന്നതെന്ന് ജോസ് കെ മാണി. സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനായത് അതിന് മുതൽക്കൂട്ടായി. UPA സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ നിയമങ്ങളെ കേന്ദ്രം ദയാവധം ചെയ്യുന്നുവെന്നു .
വിവരാവകാശം അടക്കമുള്ള നിയമങ്ങളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. സ്പീക്കറുടെ പദവിക്ക് വില ഇല്ലാതാക്കി. എന്ത് പരിഗണിക്കണം എന്ന് സർക്കാർ സ്പീക്കർക്ക് നിർദേശം നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കവി സച്ചിദാനന്ദൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു എന്നേ ഒള്ളു. അതിനെ അങ്ങനെ കണ്ടാൽ മതി. റോഷി ചോര തിളപ്പ് ഉള്ള നേതാവ്. അദ്ദേഹം മത്സരിക്കുന്ന കാര്യം പറഞ്ഞു. അത് പാർട്ടി കൂടി ആലോചിച്ചു തീരുമാനിക്കും. മത്സരിക്കണ്ട എന്ന് റോഷി പറഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് K മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ പറഞ്ഞിരുന്നു. പാലയിൽ തന്നെ മത്സരിക്കും എന്നും റോഷി വ്യക്തമാക്കി. ജോസ് കെ മാണിയോട് മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ മൈക്ക് വാങ്ങിയ മന്ത്രി റോഷി ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്. മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യൽ.



Be the first to comment