
കോട്ടയം: വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര (ജേർണി ഫോർ ജസ്റ്റീസ് ) സംഘടിപ്പിച്ചു.
മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപയെങ്കിലും പെൻഷൻ നൽകുക, മുതിർന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിക്ക് ഒരു ഭീമ ഹർജി നൽകുന്നതിന് ഒരുലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് ജേർണി ഫോർ ജസ്റ്റീസ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും കാസർഗോഡ് നിന്നും തിരുവനന്തപുരം വരെയും നവംബർ 16, 17, 18 തീയതികളിലാണ് യാത്ര സംഘടിപ്പിച്ചത്.പരശുറാം എക്സ്പ്രസിൽ ആയിരുന്നു ഒ ഐ ഒ പി പ്രവർത്തകരുടെ യാത്ര. യാത്രയിൽ പങ്കെടുത്ത അംഗങ്ങൾ ട്രെയിനിൽ നോട്ടീസ് വിതരണം നടത്തുകയും ഒപ്പ് ശേഖരിക്കുകയും ചെയ്തു. ട്രെയിൻ കടന്നു പോയ ജില്ലകളിലെ സ്റ്റേഷനുകളിൽ സംഘടനാ പ്രവർത്തകർ ജേർണി ഫോർ ജസ്റ്റീസിന് വമ്പിച്ച സ്വീകരണങ്ങൾ സംഘടിപ്പിച്ചിരുന്നു.
Be the first to comment