
ചൈന്ന: കേരളത്തിൽ വൻ വിവാദമായ നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. കേരളത്തിലെ സ്വർണ്ണകടത്ത് കേസിൽ തമിഴ്‌നാട്ടിലെ രണ്ട് മുൻ എഐഎഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ഈ നേതാക്കളെ രഹസ്യമായി കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്‌തെന്നും അണ്ണാമലൈ അഭിമുഖത്തിൽ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വൻ പ്രതിരോധത്തിലാക്കിയ കേസിലാണ് അണ്ണാ ഡിഎംകെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോൾ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Be the first to comment