‘സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു; സ്വരാജിനെ കൊണ്ടുവന്നു; ജയിക്കും’ ; ഗണേഷ് കുമാര്‍

പിവി അന്‍വര്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാജി വച്ചതാണെന്നും സ്വന്തം നിലയില്‍ വിളിച്ചു വരുത്തിയ തെരഞ്ഞെടുപ്പാണെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി രാജിവച്ച ആളാണ് അന്‍വര്‍. അതൊരു ദേശദ്രോഹമായി തന്നെ കാണണം. ഒരു വ്യക്തി മരണപ്പെടുകയാണെങ്കില്‍ അവിടെ തിരഞ്ഞെടുപ്പ് വരുന്നത് ആരുടെയും പ്രശ്‌നമനല്ല. ഇത് വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടി രാജി വച്ച് ഒരു സീറ്റൊഴിച്ച്, അവിടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമുക്കും സര്‍ക്കാര്‍ ഖജനാവിനുമുണ്ടാകുന്ന വികസന മുരടിപ്പിനുമൊക്കെ ഇടയാക്കിയത് അന്‍വറാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് വിശ്വാസം – അദ്ദേഹം പറഞ്ഞു.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ ശരിക്ക് അറിയില്ല അന്‍വറിന്. ഞാന്‍ അവിടെ ആയിരുന്നല്ലോ പണ്ട്. എനിക്ക് അറിയാം അവിടെ എന്താണെന്ന് – അദ്ദേഹം പറഞ്ഞു.

സ്വരാജിനെ കൊണ്ടു വരു നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷ നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടു. അങ്ങനെ സ്വരാജിനെ കൊണ്ടുവന്നു. സ്വരാജ് ജയിക്കും – അദ്ദേഹം പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*