‘തിരഞ്ഞെടുപ്പ് വരുന്നു, മന്ത്രി എന്ന നിലയിൽ ഇതെന്റെ വിടവാങ്ങൽ പ്രസം​ഗം, രാജിവെക്കുമെന്ന് ആരും കരുതേണ്ട’; കെ.ബി.​ഗണേഷ് കുമാർ

ആര് മന്ത്രിയായി എത്തിയാലും കെ.എസ്.ആർ.ടി.സിയിൽ വികസനം തുടരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇപ്പോൾ നടത്തിയത് ഗതാഗത മന്ത്രിയെന്ന നിലയിൽ വിട വാങ്ങൽ പ്രസംഗമായി കാണാം. തിരഞ്ഞെടുപ്പ് വരാൻ പോവുകയാണ്. കെ.എസ്.ആർ.ടി.സി യിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ വർദ്ധനവ് ഉണ്ടാകും. സി എം ഡി ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

രോഗ ചികിത്സയ്ക്ക് അടക്കം സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം നടപ്പിലാക്കും .ഇത് നടപ്പിലാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. ഞാൻ രാജിവെക്കുമെന്ന് കരുതണ്ട.

കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, അത് നടപ്പിലാക്കിയാൽ രണ്ടുമാസത്തിനുള്ളിൽ കെഎസ്ആർടിസി അടച്ചുപൂട്ടും. ആരാൻ്റെ പൈസ എടുത്തുകൊടുക്കുന്നതിന് തുല്യം. പാവപ്പെട്ട ജീവനക്കാരുടെ കഞ്ഞിയിൽ ചെളിവാരി ഇടരുത്. അങ്ങനെ ചെയ്താൽ രണ്ടുമാസത്തിനുള്ളിൽ സൗജന്യം ഇല്ലാത്ത പ്രൈവറ്റ് ബസ്സുകൾ ഇടിച്ചു കയറും. വെറുതെ ഗിമ്മിക്ക് കാണിച്ചിട്ട് കാര്യമില്ല. ഗണേഷ് കുമാർ ചെയ്യാൻ കഴിയുന്നതേ പറയു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരോട് ഞാൻ നല്ല രീതിയിലാണ് പെരുമാറിയത്. എന്നാൽ എന്നോട് തിരിച്ച് അങ്ങനെയല്ല. ചില മാധ്യമങ്ങൾ എന്നെ ഇൻറർവ്യൂ ചെയ്തു. അത് എന്റെ കഴിവുകേടായി കാണരുത്. തമിഴ് നാട്ടിലേക്ക് ബജറ്റ് ടൂറിസം. തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി കരാർ ഒപ്പിട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*