ഉമ്മൻ ചാണ്ടിക്കെതിരെ ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ നിർഭാഗ്യകരമെന്ന് കെ സി ജോസഫ്. ഗണേഷ് കുമാർ ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കാൻ നോക്കണ്ട. കേരളത്തിലെ ജനങ്ങൾക്ക് ഉമ്മൻ ചാണ്ടി ആരെന്നും ഗണേഷ് കുമാർ ആരെന്നും അറിയാം.
2014ലാണ് ഗണേഷ് കുമാർ മന്ത്രിസഭയിൽ നിന്നും രാജി വയ്ക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്. ഉമ്മൻ ചാണ്ടി കൊട്ടാരക്കര കോടതിയിൽ നൽകിയ മൊഴി അനുസരിച്ച് വീണ്ടും മന്ത്രി സഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് തുടർച്ചയായി ആരോപണങ്ങൾ ഉണ്ടായതാണ് തടസമായത്.
ജയിലിൽ വച്ച് സരിത കൊടുത്ത കത്ത് 21 പേജ് ആണ്. കമ്മിഷനിൽ ഹാജരാക്കിയത് 25 പേജുള്ള കത്താണ്. ആ പേജുകളിലാണ് ഉന്മൻ ചാണ്ടിക്കും മറ്റ് ചിലർക്കും എതിരായ പരാമർശം ഉള്ളത്. ഇതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്. ആ കത്തിൽ എങ്ങനെ 4 പേജ് കൂടി. ഉമ്മൻ ചാണ്ടിയുടെ മൊഴി കൊട്ടാരക്കര കോടതിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്. ഇപ്പോൾ ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴയ്ക്കാൻ പാടില്ലായിരുന്നു. ഗണേഷ് കുമാർ എന്തൊക്കെയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.
ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. ഗണേഷിന്റെ കുടുംബം ഐക്യപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്നും കെ സി ജോസഫ് വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള യു ഡി എഫിന് തിരിച്ചടി ആകുന്ന സാഹചര്യമില്ല. ആരെങ്കിലും പോറ്റിയെ കണ്ടു എന്നതിലല്ല കാര്യമെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു.



Be the first to comment