മുണ്ടക്കൈ ചൂരൽമല പുനരധിവാസ വീടുകളുടെ പൂർത്തീകരണത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. യുഡിഎഫ് സർക്കാർ വന്നു കഴിഞ്ഞാൽ സർക്കാരിന്റെ ആദ്യത്തെ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണ്. വിവാദമാക്കേണ്ടവർ വിവാദമാക്കട്ടെ. കരാർ നൽകി, പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
മുഖ്യമന്ത്രി രാഹുൽഗാന്ധി എന്ന് മാത്രമാണ് ഇപ്പോൾ പറയുന്നത്. രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്വാധീനം പിണറായിക്ക് അറിയാം. രാഹുൽ ഗാന്ധിയെ ഇങ്ങനെ ആക്രമിക്കുമ്പോൾ മോദിക്കെതിരെ എന്തെങ്കിലും പറയണ്ടേ. മോദിയുമായി എല്ലാ അർത്ഥത്തിലും കോംപ്രമൈസ് ആണെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റാലിൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർ ആർജ്ജവത്തോടെ നിലപാടെടുക്കുന്നു. കവാത്ത് മറക്കുകയാണ് കേരള മുഖ്യമന്ത്രി. BJP ഡീൽ കാര്യങ്ങൾ പുറത്തു വരുമ്പോഴുള്ള അപകർഷതാബോധം കൊണ്ടാണ് രാഹുൽഗാന്ധിക്കെതിരെ പറയുന്നത്. രമേശ് ചെന്നിത്തലയുടെ ചിത്രമുള്ള തൊപ്പി വച്ചതിന് കടക്ക് പുറത്ത് എന്ന് ആരും പറയില്ലെന്നും അദ്ദേഹം വിമർശിച്ചു.
തൊപ്പി വച്ചവരും വയ്ക്കാത്തവരും പാർട്ടിയിൽ ഉണ്ടാകും. ഒരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്ക് എന്ന് പറയില്ല. നികൃഷ്ടജീവി എന്ന് ആരെയും വിളിക്കില്ല. ഞങ്ങൾ ഇടതുപക്ഷത്തിനെ പുറത്താക്കാൻ ഒറ്റക്കെട്ടാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.



Be the first to comment