‘ഇടതുപക്ഷ ചിന്താഗതിക്കാർക്ക് വേദന ഏറ്റിരിക്കുന്നു, പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തും’; കെ സി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ എം പി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണ്. അത്തരക്കാരെ ചേർത്തുനിർത്തും. ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാൽ മറുപടി നൽകി.

മാളിലെ എസ്എഫ്ഐ മർദ്ദനം; കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകൾ. അവർക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിർവഹണം നടപ്പാക്കാൻ ആകുമെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

മണി ശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായം. പാർട്ടിയുടെ അഭിപ്രായമല്ല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ല. കേരളത്തിലെ കർഷക ആത്മഹത്യ ഏറ്റവും വേദനിപ്പിക്കുന്നത്. സർക്കാർ കർഷകരെ പൂർണമായി അവഗണിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*