കേന്ദ്രസർക്കാരിന്റേത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സമീപനമെന്ന് കെ സി വേണുഗോപാൽ . രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവർ സഭയിൽ വരുന്നത്. പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ കഴിയില്ലെങ്കിൽ പിന്നെ പാർലമെൻറ് എന്തിനാണ് നടത്തുന്നത്.
ഇന്നലെ അതാണ് കണ്ടത്. എംപിമാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് എല്ലാം തീരുമോ എന്നും കെ.സി വേണുഗോപാൽ ചോദിച്ചു. അങ്ങനെയെങ്കിൽ അവർക്ക് എല്ലാവരെയും സസ്പെൻഡ് ചെയ്യേണ്ടിവരും. ഇന്നും പ്രതിഷേധം തുടരും.
ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ, പാർലമെന്റിനെയും രാജ്യത്തെയും ഇരുട്ടിൽ നിർത്തിയാണ് കരാർ നടത്തിയിരിക്കുന്നത്. കൃഷിക്കാരുടെ താത്പര്യങ്ങളെ മുഴുവൻ ഹനിക്കുന്നതാണ് കരാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ജന്മദിനം അങ്ങനെ ആഘോഷിക്കാറില്ല. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇന്ന് ജന്മദിനം ആണെന്ന് എല്ലാവരും അറിഞ്ഞതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ സമ്മർദ്ദത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.



Be the first to comment