
അൻവർ പറഞ്ഞത് വിശദമായി കേട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഷയത്തെക്കുറിച്ച് കെപിസിസി പ്രസിഡൻറിനോഡോ പ്രതിപക്ഷ നേതാവിനോടോ സംസാരിക്കാൻ പറ്റിയിട്ടില്ല. അൻവർ രാജി വെക്കാനുണ്ടായ കാരണം സർക്കാരിനെതിരായ നിൽപാടിന്റെ ഭാഗമാണ്. അതിൽ അദ്ദേഹം ഉറച്ചു നിൽക്കുമെന്നാണ് പ്രതീക്ഷ.
ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്. പി വി അൻവറുമായി ഉണ്ടായ കമ്മ്യൂണികേഷൻ ഗ്യാപ്പ് പരിശോധിക്കും. സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. അൻവറിനെ ഒറ്റപ്പെടുത്തണമെന്ന് ആരും കരുതിയിട്ടില്ല. അൻവർ രാജിവെച്ച പൊതു ആവശ്യത്തിനായി വർഷങ്ങളായി നിലകൊള്ളുന്നവരാണ് കോൺഗ്രസുകാർ. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം മുന്നണിയുടെ ഭാഗമാകാത്തതിലുള്ള അതൃപ്തി തുറന്നു പറഞ്ഞ പിവി അൻവര്‍ ഇനി കെസി വേണുഗോപാലിലാണ് പ്രതീക്ഷയെന്നും ചര്‍ച്ച നടത്തുമെന്നും പറഞ്ഞിരുന്നു. അൻവര്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയിൽ ലീഗിനും എതിര്‍പ്പുണ്ട്. നിലമ്പൂരിൽ ജയിക്കേണ്ടത് യുഡിഫ് ആവശ്യമാണെന്നും താഴോട്ട് ഇറങ്ങണമെങ്കിൽ ഇറങ്ങണമെന്നുമാണ് ലീഗിന്‍റെ നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചു.
Be the first to comment