ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. സർക്കാർ സമ്മതിച്ചു ചെമ്പ് അല്ല, സ്വർണം എന്ന്. കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെത്. അപ്പോൾ ആരാണ് ഉത്തരവാദി. ഹൈകോടതി കാരണം ആണ് ഇതെല്ലാം പുറത്ത് വന്നത്. അയ്യപ്പൻറെ സ്വത്ത് മോഷ്ട്ടിച്ച സംഭവം ആണ്. പോറ്റിയെ നിയോഗിച്ചവർക്ക് ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരികളുടെ സഹായം ലഭിക്കാതെ ഇതൊന്നും ചെയ്യാൻ കഴിയില്ല. ശക്തമായ പ്രതിഷേധം യുഡിഎഫ് നടത്തും. ഈ കാര്യത്തിൽ സർക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും കോടതി മേൽനോട്ടം വഹിക്കുന്ന അന്വേഷണം വേണം എന്നാണ് കോൺഗ്രസ് ആവശ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ചീഫ് ജസ്റ്റിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അപലപിച്ചില്ല. രാജ്യത്തെ ഞെട്ടിച്ച സംഭവം ആണ് നടന്നത്. രാജ്യം ഇരുട്ടിൽ ആണ് എന്നതിന്റെ കൃത്യമായ തെളിവ് ആണ് ഇതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അതിന്റെ പൂർണ അർത്ഥത്തിൽ മത്സരിക്കും. സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ആംആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് സ്വന്തം നിലയ്ക്ക്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment