‘യുഡിഎഫ് വന്നാൽ പെൻഷൻ നിർത്തുമെന്ന് നുണ പ്രചരണം, സ്വന്തമായി ഒന്നും പറയാൻ ഇല്ലാത്തതിനാൽ എൽ ഡി എഫ് നുണ പ്രചരിപ്പിക്കുന്നു’; കെ സി വേണുഗോപാൽ

യുഡിഎഫ് സെമി നന്നായി ജയിച്ചു, ഇനി ഫൈനൽ ജയിക്കണമെന്ന് കെ സി വേണുഗോപാൽ. ഇനി യുഡിഫ് കൂടുതൽ സജ്ജമാകണമെന്നും വി ഡി സതീശൻ നയിക്കുന്ന UDF ന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്‌തു കെ സി വേണുഗോപാൽ പറഞ്ഞു.

LDFന് എതിരെ പറയാൻ മാത്രമുള്ളത് അല്ല വി ഡി സതീശന്റെ കേരള യാത്ര. യുഡിഎഫിന്റെ പദ്ധതി വാഗ്ദാനങ്ങളുടെ യാത്രയാണ്. പ്രസംഗങ്ങൾ തെറ്റായി കാണിച്ചു സോഷ്യൽ മീഡിയ പ്രചരണം നടക്കുന്നു. യുഡിഫ് വന്നാൽ പെൻഷൻ നിർത്തും എന്ന് നുണ പ്രചരണം. സ്വന്തമായി ഒന്നും പറയാൻ ഇല്ലാത്തതിനാൽ എൽ ഡി എഫ് നുണ പ്രചരിപ്പിക്കുന്നു. നാട്ടിലെ ജനങ്ങളെ ഒന്നിച്ചു നിർത്തി യുഡിഎഫ് വികസനം നടത്തുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

ദേവന്റെ സ്വർണ്ണം കക്കാൻ സംരക്ഷണം നൽകിയ സർക്കാർ ആണ് ഇത്. SIT യിലും സത്യസന്ധരായ ഉദ്യോഗസ്ഥരുണ്ട്. സർക്കാർ ഇവരെ സമ്മർദ്ദത്തിലാക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു. അമ്പലക്കള്ളൻമാരെ രക്ഷിക്കാം എന്ന് സർക്കാർ കരുതേണ്ട. രക്ഷപ്പെട്ടു എന്ന കരുതൽ വേണ്ട. സത്യം മുഴുവൻ നാട്ടുകാർക്കറിയാം.

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നു. പാർട്ടിക്കാർ പ്രതികൾ ആകാതിരിക്കാൻ സിപിഐഎം ശ്രമം നടക്കുന്നു. കേസ് എത്ര നീട്ടി കൊണ്ട് പോയാലും അമ്പല കള്ളന്മാരെ ജയിലിൽ അടക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*