കാട്ടുനീതി, ഷാഫിക്ക് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ വേണ്ടിവന്നു, ഒന്നും കണക്കിൽപ്പെടാതെ പോകില്ല; കെ സി വേണുഗോപാൽ

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ കൊള്ളയിൽ നിന്നും തടിതപ്പാനുള്ള രക്ഷപ്പെടൽ തന്ത്രമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന ആക്രമണമെന്ന് എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

നമ്മളെല്ലാം വൈകാരികമായി കാണുന്ന ശബരിമലയിലെ സ്വത്ത് കവർന്നെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരികയാണ്. ആ കവർച്ച കേരള സമൂഹത്തിന് വേദനയായി നിൽക്കുമ്പോഴാണ് അതിൽനിന്നും തടിതപ്പാനും രക്ഷപ്പെടാനുമായി പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെതിരെ ആക്രമണം നടത്തിയത്.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഷാഫിക്ക് വേണ്ടിവന്നത്. ഒരു എംപിക്ക് അദ്ദേഹത്തിന്റെ മണ്ഡലം സന്ദർശിക്കാൻ പോയപ്പോഴുണ്ടായ അനുഭവം ഇതാണെങ്കിൽ ഇതിനെ കാട്ടുനീതിയെന്നല്ലാതെ എന്ത് പറയാനാണ്. ഇതുകൊണ്ടൊന്നും അവസാനിക്കില്ല. കണക്ക് എഴുതിവെച്ചിട്ടുണ്ട്. കൃത്യമായി എല്ലാം കണക്കിലുണ്ടാകും ഒന്നും കണക്കിൽപ്പെടാതെ പോകില്ലെന്ന് പോലീസുകാർ മനസിലാക്കണം. ചില പോലീസ് ഉദ്യോഗസ്ഥർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണ്. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറയുന്നതാണ് സിപിഐഎം രീതി. ശബരിമലയിലും ഇത് തന്നെയാണ് അവരുടെ രീതിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*