എഴുത്തച്ഛന്‍ പുരസ്‌കാരം കെജി ശങ്കരപ്പിള്ളയ്ക്ക്

2025ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമെന്ന് കെ ജി ശങ്കരപ്പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. 

കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മുതല്‍ തത്വചിന്തയും ഹാസ്യവും വരെ ഒഴുകുന്ന സുന്ദര കവിതകളിലൂടെയാണ് കെജി ശങ്കരപ്പിള്ള എന്ന കെജിഎസ് മലയാളികളുടെ പ്രിയകവിയായത്. ആധുനിക മലയാള കവിതയുടെ മുഖമായാണ് സാഹിത്യലോകം കെജിഎസ് കവിതകളെ പരിഗണിക്കുന്നത്. 1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. കൊച്ചിയിലെ വൃക്ഷങ്ങള്‍, ബംഗാള്‍, അയോധ്യ, കഷണ്ടി, നന്നങ്ങാടികള്‍, കെജിഎസ് കവിതകള്‍ മുതലായവയാണ് പ്രധാന കൃതികള്‍.

1998ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*