‘വിശ്വാസികൾക്ക് എൽഡിഎഫിനെയാണ് വിശ്വാസം, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ നല്ല വിജയം ഉണ്ടകും’: കെ കെ ശൈലജ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പോലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ. ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു. അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.

കേരള ജനത അതിക്രമണങ്ങൾക്ക് എതിരാണ്. മുഖ്യമന്ത്രി പറഞ്ഞത് ശരി ആണ്. ഭീകര അതിക്രമം ആണ് ആ പെൺ കുട്ടികൾക്കു നേരിട്ടത്. അതിനാലാണ് മുഖ്യമന്ത്രി സ്ത്രീ ലാംബടൻമാർക്ക് എതിരെ ശക്തമായി പറഞ്ഞത്. ക്രൂര പീഡനമാണ് രാഹുൽ നടത്തിയത്

ഇരകൾ ഭീഷണിയിലാണ്. പരാതി പറയാതിരിക്കാൻ ഭീഷണി പെടുത്തുന്നുണ്ട്. പോലീസ് ഗൗരവത്തിൽ ഇടപെടണം. അവർക്ക് പരാതി ഭയമില്ലാതെ പറയാൻ അവസരം ഉണ്ടാകണം. ഇരകൾക്ക് എതിരെ ഉപയോഗിക്കാൻ രാഹുലിന്റെകയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പോലീസ് ഗൗരവത്തിൽ എടുക്കണം.

ദിലീപിനെ അനുകൂലിച്ച യുഡിഫ് കൺവീനറുടെ നിലപാട്, കോൺഗ്രസ്‌ നിലപാട്. കേസ് അവസാനിച്ചില്ല. അത് തുടരും. അതിജീവിതക്ക് പൂർണ്ണമായും നീതി കിട്ടണം. LDFന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ നല്ല വിജയം ഉണ്ടകും. വിശ്വാസികൾക്ക് LDFനെയാണ് വിശ്വാസം എന്ന് കെ കെ ശൈലജ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*