ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ച് കെഎം അഭിജിത്ത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായതിൽ സന്തോഷമുണ്ട്. ചില കാര്യങ്ങൾ പറയാനുണ്ട് അത് പാർട്ടിക്കുള്ളിൽ പറയും. അത് പുറത്തുപറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്നില്ല. ജനാധിപത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസെന്നും കെഎം അഭിജിത്ത് 24 നോട് പറഞ്ഞു. പറയാനുള്ള കാര്യം നേതൃത്വത്തോട് പറയും. ഒരു പദവിയിലും ഇല്ലാതിരുന്നപ്പോഴും താൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഓ ജെ ജനീഷിനെ പരിഗണിച്ചതിൽ ഐ ഗ്രൂപ്പിൽ അതൃപ്തി. അബിൻ വർക്കിയെ അവഗണിച്ച് പട്ടികയിലെ അവസാനപേരായ ഓ ജെ ജനീഷിനെ പരിഗണിച്ചതിലാണ് ഐ ഗ്രൂപ്പ് പ്രവർത്തകർ അതൃപ്തി പ്രകടിപ്പിച്ചത്. കൂപ്പൺ തട്ടിപ്പ് നടത്തിയയാളെയാണ് അധ്യക്ഷനാക്കിയതെന്നും ആക്ഷേപമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ തിരഞ്ഞെടുപ്പിൽ 1,70,000 വോട്ടുകളാണ് അബിൻ വർക്കിക്ക് ലഭിച്ചത്. എ ഗ്രൂപ്പിന് താത്പര്യമുണ്ടായിരുന്ന കെ എം അഭിജിത്തിനെയും തഴഞ്ഞാണ് ഷാഫിയുടെ നോമിനിയായ ഓ ജെ ജനീഷിനെ പരിഗണിച്ചത്. ജനീഷിന് പുറമെ ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്ത് എന്നീ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് കേട്ടിരുന്നു.



Be the first to comment