നടക്കുന്നത് പിണറായിഗോലു, അക്രമം തുടർന്നാൽ തിരിച്ചടിക്കും, ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല; കെ മുരളീധരൻ

KSU കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ആരോപണവുമായി കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബോംബ് എറിഞ്ഞത്. നടക്കുന്നത് പിണറായിഗോലു. അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല. അത് സംസ്ഥാന സർക്കാരിന്റെ ബാധ്യത. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കനഗോലുവിന്റെ തന്ത്രങ്ങൾ അല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വീണോ ജോർജ് ആരോഗ്യമന്ത്രി എന്ന നിലയിൽ പരാജയം ആണെങ്കിലും നടിയുന്ന നിലയിൽ മികച്ച പെർഫോമൻസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തും വീണാ ജോർജ് ഇതെ തന്ത്രം പയറ്റിയിരുന്നു.

കഴുത്തിനു അസുഖം ഉള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നു. മോഹൻലാലിന് അഭിമുഖം നടക്കാൻ പണം കൊടുക്കേണ്ടതുണ്ട്. ഈ പണം അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ കൊടുക്കേണ്ട അവസ്ഥയാണെന്നും മുരളീധരൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*