കേരളത്തിന് 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്തി കെ എൻ ബാലഗോപാൽ. ഇതിൻ്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപയാണ്. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. നാളെ ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രിയുമായി സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗം നടക്കും.
ജനങ്ങൾ കേന്ദ്ര ഗവൺമെൻ്റ് ഇങ്ങനെ കാണിക്കുന്നത് അറിയണം. ഫൈനലിൽ ഓവറിൽ കളി നിയമങ്ങൾ തെറ്റിക്കുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനവും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് തുക കേന്ദ്രം വെട്ടിക്കുറച്ചത്. ഇത്രയും തുക വെട്ടി കുറച്ചിട്ടും സംസ്ഥാനം മുന്നോട്ടുപോകുന്നു.
ഇത് സർക്കാരിൻറെ പ്രശ്നമല്ല. ഇത് കേരളത്തിൻറെ ഒന്നടങ്കമായ പ്രശ്നമാണ്. യുഡിഎഫ് ഇക്കാര്യം കേന്ദ്രത്തിൽ ഉന്നയിക്കണം. സ്വന്തം വരുമാനത്തിൽ കേരളം സാമ്പത്തിക മുന്നേറ്റമുണ്ടാക്കി. ആളോഹരി വരുമാനം മെച്ചപ്പെട്ടു. ആഭ്യന്തര ഉത്പാദനത്തിൽ ഗണ്യമായ വളർച്ച ഉണ്ടായി.
കഴിഞ്ഞ 10 വർഷമായി കേരളം സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി. അത് ബിജെപിയുടെ കണ്ണിൽ പിടിക്കുന്നില്ല. അതുകൊണ്ട് ആണ് കേരളത്തിന് അർഹമായതുക വെട്ടിക്കുറക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
മലയാള ഭാഷ ബിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് എതിരെ നിൽക്കുന്ന സ്ഥാനമല്ല കേരളം. എല്ലാവർക്കും ഒരുപോലെ നിൽക്കാൻ പറ്റുന്ന സംസ്ഥാനമാണ് കേരളം. യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ശമ്പള പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ സർകാർ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



Be the first to comment