
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാൽ ഡിഐജി വരെ അകത്താകും. എല്ലാ വിവരങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം.
മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിചേർത്തത് ഇന്നലെയായിരുന്നു. മോൻസന് മാവുങ്കലിന് കൈമാറിയ 25 ലക്ഷത്തിൽ പത്തുലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന പരാതിയിലായിരുന്നു നടപടി. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.
Be the first to comment