
ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് ഞാൻ. സിപിഐഎമ്മിൽ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അദ്ദേഹത്തിന് ഇനിയും തിരുത്താം. എന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ, അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. അദ്ദേഹം തന്നെ തിരുത്തക്കോട്ടേയെന്നും സുധാകരൻ പറഞ്ഞു.
അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു. കിട്ടിയില്ല. നേതാക്കൾ ഇല്ലെന്ന വിമർശനം. അദ്ദേഹത്തിന് വിമർശിക്കാം. ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം. ഞാൻ പോരാ എന്ന അഭിപ്രായമുണ്ടെങ്കിൽ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ പറഞ്ഞു.
എ കെ ബാലന്റെ ചൂണ്ടയിൽ ശശിതരൂർ കൊത്തില്ല. ബാലന്റെ ചൂണ്ട കൊണ്ടും കോലുകൊണ്ടും കാര്യമില്ലെന്നും സുധാകരൻ മറുപടി നൽകി. ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്‌നമാണ്. അദ്ദേഹത്തെ തൊടാന്‍ സാധിക്കില്ല. അത് ആദ്യം മനസ്സിലാക്കുകയെന്നും എ കെ ബാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
Be the first to comment