‘നിലവിലെ ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും മാറേണ്ടതില്ല’, കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍

കെപിസിസി പുനസംഘടനയെ എതിര്‍ത്ത് കെ സുധാകരന്‍. നിലവിലുള്ള ഭാരവാഹികളും ഡിസിസി അധ്യക്ഷന്‍മാരും മാറേണ്ടതില്ല എന്ന് ഭാരവാഹി യോഗത്തില്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. പുനസംഘടനയെ കുറിച്ച് അഭിപ്രായം പറയാനുണ്ടെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പുനസംഘടന ഉണ്ടാകുമെന്ന് കരുതി ചുമതലകളില്‍ നിന്ന് മാറി നില്‍ക്കരുത് എന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തിലാണ് സുധാകരന്‍ വ്യത്യസ്തമായ നിലപാട് എടുത്തത്. എല്ലാ ഡിസിസി അധ്യക്ഷന്‍മാരും കെപിസിസി ഭാരവാഹികളും മാറേണ്ടി വരുമെന്നാണ് എന്ന അഭിപ്രായമാണ് കെ സുധാകരന്‍ പങ്കുവച്ചത്. മറ്റുനേതാക്കളാരും ഇതിനോട് അനുബന്ധമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് തങ്ങളോടാരോടും ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല. ചോദിച്ചാല്‍ പറയാനുണ്ട് എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

പുതിയ അധ്യക്ഷന്‍ സ്ഥാനമേറ്റ ശേഷമുള്ള കെപിസിസിയുടെ ആദ്യ ഭാരവാഹിയോഗമാണ് നടന്നത്. ഡിസിസി അധ്യക്ഷന്മാരും ഇന്ദിരാ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*