
കെ.പി.സി.സി അധ്യക്ഷ മാറ്റത്തിൽ പ്രതികരിക്കാത്തെ കെ സുധാകരൻ. ഒന്നും പറയാനില്ല മക്കളെ എന്ന് കെ.സുധാകരൻ പറഞ്ഞു. പോയി കടും ചായയെയും കുടിച്ചു പിരിഞ്ഞോളു എന്നും കെ സുധാകരൻ പ്രതികരിച്ചു.
അതേസമയം കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ, അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ. പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്താണ് സുധാകരൻ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
“പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം കെ.സുധാകരൻ”, കെ.സുധാകരൻ ഇല്ലെങ്കിൽ മേഞ്ഞു നടക്കും സി.പി.ഐ.എം”, “കെ.സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽ.ഡി.എഫ് ഏജൻ്റുമാർ” തുടങ്ങിയ പരാമർശങ്ങളാണ് പോസ്റ്ററിലുള്ളത്.
കെ.പി.സി.സി പുനഃസംഘടനയിൽ രണ്ടും കൽപ്പിച്ച് നീങ്ങാൻ ഹൈക്കമാൻഡ് തീരുമാനം. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് നീക്കം. കെ സുധാകരനുമായി ഒരിക്കൽ കൂടി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും.
അതേസമയം പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം. അധ്യക്ഷ പദത്തിലേക്ക് താൽപര്യമറിയിച്ച് കൊടിക്കുന്നിൽ സുരേഷും ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ഇനിയും പ്രഖ്യാപനം വൈകിയാൽ കൂടുതൽ നേതാക്കൾ അധ്യക്ഷപദത്തിലേക്ക് കണ്ണ് വയ്ക്കും. ഇത് ചർച്ചകൾ വഷളാക്കും എന്നതാണ് നിലവിലെ വിലയിരുത്തൽ.
കെ. സുധാകരൻ നടത്തുന്ന സമ്മർദ്ദ തന്ത്രത്തിന് ഇനി വഴങ്ങേണ്ടെന്നും ഹൈക്കമാൻഡ് നിലപാടിൽ എത്തി. കെ സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് തിരുത്തി എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി.
ഒരിക്കൽ കൂടി കെ സുധാകരനുമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തും. പുതിയ കെ.പി.സി.സി അധ്യക്ഷൻ ആരാവണമെന്നതിൽ നിർദ്ദേശം ആരായും. കെസി വേണുഗോപാൽ ഡൽഹിയിലേക്ക് തിരിച്ചെത്തിയശേഷം അന്തിമ ചർച്ചയിലേക്ക് കടക്കും. അതിനു പിന്നാലെ ഇന്ന് വൈകുന്നേരമോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കും. ആന്റോ ആന്റണിയുടെ പേരിനാണ് മുൻതൂക്കം. പേരാവൂർ എം.എൽ.എ സണ്ണി ജോസഫും സജീവ പരിഗണനയിലുണ്ട്.
Be the first to comment