‘പാർട്ടി പറഞ്ഞാൽ യുഡിഎഫിനായി കണ്ണൂരിൽ മത്സരിക്കും’; കെ. സുധാകരൻ എം പി

ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യങ്ങളിൽ ചെറിയ അംശം പോലും പുറത്തുവന്നിട്ടില്ലെന്ന് കെ സുധാകരൻ എം പി. അന്വേഷണം തൃപ്തികരമല്ല. സർക്കാർ താൽപര്യം കാണിക്കുന്നില്ല. കട്ടു എന്നത് പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സിന്റെ ഉടമയായാണ് താൻ.

അങ്ങനെയാണ് സർക്കാരിനെ നോക്കി കാണുന്നത്. യു ഡി എഫ് കൺവീനറെ ചോദ്യം ചെയ്യട്ടെ ആരെ ചോദ്യം ചെയ്താൽ നമുക്കെന്താ ?. സത്യം തെളിയണം. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം സ്വർണ്ണക്കൊള്ളയിൽ ഒരാൾക്കെതിരെ പോലും സിപിഐഎം നടപടി എടുക്കുന്നില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. അവരെ സംരക്ഷിക്കുന്നു. പുതിയ നിയമനം കോടതി പുനഃ പരിശോധിക്കണം. സിപിഐഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോൾ എസ്ഐടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദം എസ്ഐടിയുമേൽ ഉണ്ട്.

കൂടുതൽ സ്വർണക്കൊള്ളയുടെ വിവരങ്ങൾ പുറത്തുവരുന്നു. കോടതിക്ക് മുന്നിൽ ഈ വിവരങ്ങൾ വന്നില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെ.മറ്റത്തൂരിൽ ഒരു കോൺഗ്രസ് അംഗവും ബിജെപിയിൽ ചേർന്നിട്ടില്ല

അവർ ഒരു സ്വതന്ത്രരെ പിന്തുണച്ചു. ബിജെപിയും അവരെ പിന്തുണച്ചു. ഇതിനാണ് നടപടി എടുത്തത്. ഇക്കാര്യം പാർട്ടി ചർച്ചയിലൂടെ പരിഹരിക്കും. പ്രവർത്തകർ ബിജെപി പോയി എന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം.മുഖ്യമന്ത്രി കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കുന്നു. ഈ വിഷയത്തിലും കർണാടക വിഷയത്തിലും ഒക്കെ ഇതാണ് കണ്ടതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*