കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നു; കെ സുരേന്ദ്രൻ

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പിടിക്കാനുള്ള സാധ്യത കാണുന്നുവെന്ന് കെ സുരേന്ദ്രൻ. ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കും. ഇത് മനസിലാക്കി യുഡിഎഫും എൽഡിഎഫും വലിയ വർഗീയ പ്രചാരണങ്ങളുമായി വന്നു. വീടുകൾ കയറി പച്ചയായ വർഗീയതയുമായി വന്നു.

ഇത്ര ഗുരുതര സ്വഭാവമുള്ള പച്ചയായ വർഗീയത പറഞ്ഞ് ഇതുവരെ വോട്ട് പിടുത്തം ഉണ്ടായിട്ടില്ല. എൻഡിഎ കേന്ദ്ര സർക്കാർ നേട്ടങ്ങൾ വിശദീകരിച്ചാണ് വോട്ട് ചോദിക്കുന്നത്. ജമാ അത്തെ ഇസ്ലാമി മുന്നിൽ നിന്ന് യുഡിഎഫിന് വേണ്ടി പ്രചരണം നടത്തുന്നു. വിഡി സതീശൻ പറഞ്ഞ നിലപാടിന് വിരുദ്ധമാണത്. കോൺഗ്രസിന് അവിടെ സ്ഥാനാർഥിയില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ ബൂത്തിൽ രാവിലെ തന്നെ എത്തിയാണ് അദ്ദേഹം തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ക്യൂവിൽ ഏറെ നേരം നിന്ന ശേഷമാണ് അദ്ദേഹം വോട്ട് ചെയ്തത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, “ഇത് നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മുടെ നാടിന്റെ ഭാവിക്കു വേണ്ടി എല്ലാവരും വോട്ട് ചെയ്യണം” എന്ന് പ്രതികരിച്ചു. അഞ്ച് വർഷത്തിൽ കിട്ടുന്ന അവസരമാണിത്. ഭാവിയെക്കുറിച്ച് ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*