തിരുവനന്തപുരത്ത് ബിജെപിക്കുള്ളതെന്ന് പടിപടിയായിട്ടുള്ള വളർച്ചയെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ തവണ 35 സീറ്റുകളിൽ ഞങ്ങൾ വിജയിച്ചപ്പോൾ തൊട്ടടുത്ത 12 സീറ്റുകളിൽ ഞങ്ങൾ രണ്ടാം സ്ഥാനത്ത് വന്നിരുന്നു. കുറഞ്ഞ വോട്ടുകൾക്ക് മൂന്നാം സ്ഥാനത്തായ വേറെയും സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണ അതിന്റെ ഫലം കൊയ്യാൻ സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഒരു കാര്യം ഉറപ്പാണ് ഞങ്ങൾ വലിയ സംഖ്യയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചു വരും എന്നുള്ളത് നിങ്ങൾ ഉറപ്പിച്ചു കൊള്ളൂ. ഓരോ തിരഞ്ഞെടുപ്പിനും ഓരോ പാറ്റേൺ ആണ്. അത് തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നോക്കിയല്ല ആളുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പാറ്റേൺ വേറെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പാറ്റേൺ വേറെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റേതും വേറെയാണ്.
യുവമോർച്ചയിൽ എന്റെ സഹപ്രവർത്തകനായിരുന്നു. പിന്നീട് ഞാൻ അധ്യക്ഷനായപ്പോഴും അദ്ദേഹം പാർട്ടിയിൽ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ചിരുന്നു. രാജീവേട്ടൻ പ്രസിഡന്റ് ആയപ്പോഴും അദ്ദേഹത്തിന് ആ വലിയ ചുമതലകൾ നൽകി. മേയർ ആരാകുമെന്നോ ഡെപ്യൂട്ടി മേയർ ആരാകുമെന്നോ രാജീവ് ജി ജി എന്നോട് പറയുമ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. അങ്ങനെ സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങുന്ന പാർട്ടിയല്ല ബിജെപിയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.



Be the first to comment