‘എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ല; പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി ’; കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചന നൽകി കെ സുരേന്ദ്രൻ. എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി. പുതിയ ആളുകൾക്ക് എക്കാലവും അവസരം നൽകിയിട്ടുണ്ട്. ഇനിയും അത് നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും ആരും മനപ്പായസം ഉണ്ണണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പ് വ്യവസ്ഥാപിതമായ രീതിയിൽ തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സനാതന ധർമ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ കേസെടുക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാമെന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

എം വി ഗോവിന്ദനെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കെ സുരേന്ദ്രൻ ശിവഗിരിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ തുടർച്ചയാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി. വിലകുറഞ്ഞ ജല്പനമാണ് നടത്തിയതെന്നും തിരുത്തപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. അമ്പലങ്ങളിൽ ഷർട്ട് ഇടണോ വേണ്ടയോ എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കേണ്ട പ്രശ്‌നമാണല്ലോ അതെന്നും അദ്ദേഹം ചോദിച്ചു. അമ്പലങ്ങളുടെ കാര്യത്തിൽ ഇടപെടാൻ സർക്കാരിന് എന്താണ് അവകാശം. ഭൂരിപക്ഷ സമുദായത്തെ എങ്ങനെ ഭിന്നിപ്പിക്കാം എന്നതാണ് ഇപ്പോൾ നടക്കുന്നതെന്ന് കെ സുരേന്ദ്രൻ പറ‍ഞ്ഞു. sure

Be the first to comment

Leave a Reply

Your email address will not be published.


*