നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ഈ നിമിഷം വരെ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കെ സുരേന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുച്ച കുറിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം നേടിയ തൃശൂര്‍ ജില്ലിയിലെ മണ്ഡലത്തില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. പിന്നീട് പാലക്കാടും ഒടുവില്‍ വട്ടിയൂര്‍ക്കാവിലും കെ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ കുറിപ്പ്.
കെ സുരേന്ദ്രന്റെ കുറിപ്പ്
കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആദ്യം തൃശ്ശൂര്‍, പിന്നെ പാലക്കാട് ഒടുവില്‍ വട്ടിയൂര്‍ക്കാവ്. ഒരു മണ്ഡലത്തിലും മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ല. ഒരുപാട് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയില്‍ തോറ്റിട്ടുമുണ്ട്. മല്‍സരിച്ചതെല്ലാം പാര്‍ട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് തല്‍പ്പര കക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു.



Be the first to comment