യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. യൂത്ത് ലീഗുമായുള്ള സമ്പർക്കത്തിൽ ഫണ്ട് മുക്കൽ യൂത്ത് കോൺഗ്രസും പഠിച്ചു. ഫിറോസ്-ഷാഫി-രാഹുൽ ത്രയം വലതുപക്ഷ യുവജന സംഘടനാ നേതൃത്വങ്ങളെ മാഫിയാ വൽക്കരിച്ചിരിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ 30 വീടുകൾ കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്, അതിനായി പൊതുജനങ്ങളിൽ നിന്ന് പണവും പിരിച്ചു. വീടുകൾ പണിയാനുള്ള സ്ഥലം കണ്ടെത്താൻ പോലും അവർക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് ലീഗിൻ്റെ കത്വ ഫണ്ട് പോലെ, ദോതി ചാലഞ്ച് പോലെ യൂത്ത് കോൺഗ്രസിൻ്റെ വയനാട് ഫണ്ടും സ്വാഹ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്
യൂത്ത് ലീഗുമായുള്ള സമ്പർക്കത്തിൽ ഫണ്ട് മുക്കൽ യൂത്ത് കോൺഗ്രസ്സും പഠിച്ചു. ഫിറോസ്-ഷാഫി-രാഹുൽ ത്രയം വലതുപക്ഷ യുവജന സംഘടനാ നേതൃത്വങ്ങളെ മാഫിയാ വൽക്കരിച്ചിരിക്കുകയാണ്. വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ 30 വീടുകൾ കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പറഞ്ഞിരുന്നത്! അതിനായി പൊതുജനങ്ങളിൽ നിന്ന് പണവും പിരിച്ചു. വീടുകൾ പണിയാനുള്ള സ്ഥലം കണ്ടെത്താൻ പോലും അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. യൂത്ത് ലീഗിൻ്റെ കത്വ ഫണ്ട് പോലെ, ദോതി ചാലഞ്ച് പോലെ യൂത്ത് കോൺഗ്രസിൻ്റെ വയനാട് ഫണ്ടും സ്വാഹ!!!



Be the first to comment