മന്ത്രി വീണാ ജോർജിനെതിരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ വിചിത്രവാദവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രി വീണാജോർജിനെ കരുതികൂട്ടി ആക്രമിച്ചതാണ്. മന്ത്രി പറയുന്നതാണ് മുഖവിലക്കെടുക്കേണ്ടത്.
സിസിടിവി ദൃശ്യങ്ങൾ വച്ചാണോ എല്ലാ കേസുകളും തെളിയിക്കേണ്ടത് ?. സിസിടിവി ദൃശ്യങ്ങൾ നോക്കിയല്ല ആക്രമണം വിലയിരുത്തേണ്ടത് കെഎസ്‌യുക്കാർക്ക് ആണത്തമുണ്ടെങ്കിൽ പ്രതിഷേധം മുൻകൂട്ടി അറിയിക്കണമായിരുന്നുവെന്നും കടകംപള്ളി വിമർശിച്ചു.
അതേസമയം കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിവിട്ടു. ഔദ്യോഗിക വാഹനത്തിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മന്ത്രി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്.
കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. ഇതെത്തുടർന്ന് മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. തുടർ ചികിത്സ തിരുവനന്തപുരത്ത് വെച്ചായിരിക്കും നടത്തുക.



Be the first to comment